ഹ്രസ്വചിത്രം

Friday 09 January 2026 10:35 PM IST

ചെന്നീർക്കര : ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹ്രസ്വചിത്രം നിർമ്മിച്ച് ചെന്നീർക്കര എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. എ ബെറ്റർ മൂവ് എന്ന ഹ്രസ്വചിത്രത്തിനു പിന്നിൽ 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളാണ്. നീരജ് വിനോദ്, ശിവശങ്കരൻ എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.. ഒൻപതാം ക്ലാസുകാരി സാന്ദ്ര സന്തോഷാണ് രചന. സ്‌കൂൾ മാനേജർ എം.ആർ മനുകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ എച്ച്.എം എസ്. ഷീബ, പ്രിൻസിപ്പൽ ടി .ആർ രാജേഷ്, അദ്ധ്യാപകരായ ഷീജ റാണി, പ്രതിഭാ ഗോപിനാഥ്, ലിറ്റിൽ കൈറ്റ്‌സ് മിസ്ട്രസ് അഞ്ജു പ്രസാദ് എന്നിവർ സംസാരിച്ചു.