സർഗാലയയിലുണ്ട് ബാംബു വിസ്മയം

Saturday 10 January 2026 12:35 AM IST
ഇരിങ്ങൽ സർഗാലയയിലെ സച്ചിന്റെയും സഹോദരൻ സുനിലിന്റെയും ബാംബു ഉത്പന്ന സ്റ്റാൾ

ഇരിങ്ങൽ: പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ വീടും ഓഫീസും മോടികൂട്ടൽ ഇനി നിർത്താം. സർഗാലയയിലെ 18ാം നമ്പർ സ്റ്റാളിൽ സച്ചിനും സഹോദരൻ സുനിലും നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട് ബാംബു വിസ്മയം. മുളയിൽ തീർത്ത ഫ്ളവർ, ഫാൻസി ലൈറ്റ് , ഗിഫ്റ്റ് ഐറ്റം, ഗ്ലാസ് ,നാഴി, മുഖംമുടി, അലങ്കാര വസ്തുക്കൾ തുടങ്ങി അതിശയിപ്പിക്കുന്ന അലങ്കാര വസ്തുക്കളാണ് നിറയെ. ചെത്തി മിനുക്കി രൂപഭംഗി വരുത്തിയ മുളയിൽ മ്യൂറൽ പെയിന്റ് ചെയ്ത ചില ഉത്പന്നവും വില്പനയ്ക്കുണ്ട്. ഫാൻസി ലൈറ്റ് ഐറ്റങ്ങൾക്ക് 500രൂപ മുതൽ 2800 രൂപ വരെയാണ് വില. ഫാൻസി ലൈറ്റുകൾക്കാണ് ആവശ്യക്കാരേറെയും. വിദേശ സഞ്ചരികളാണ് മുള ഉത്പന്നങ്ങളുടെ പ്രധാന ആവശ്യക്കാർ. വിവിധ തരത്തിലുള്ള മുളകൾ ഉണ്ടെങ്കിലും ആനമുളയാണ് കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ ഫറോക്ക് സ്വദേശിയായ താനല്ലൂർ വാസുദേവൻ -രജനി ദമ്പതികളുടെ മക്കളാണ് സച്ചിനും സുനിലും. ഇവരെ സഹായിക്കാൻ ഇരിങ്ങൽ സ്വദേശിയായ ഷിജയും കൂടെയുണ്ട്.