സർഗോത്സവം
Friday 09 January 2026 10:37 PM IST
റാന്നി: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലകളുടെ പരിധിയിലെ യു.പി,ഹൈസ്‌കൂൾ കുട്ടികൾക്കായി കലാസാഹിത്യ മത്സരം സർഗോത്സവം നടത്തും. ഇന്ന് രാവിലെ 9 മുതൽ റാന്നി എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് മത്സരം. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവംഗം പി.ആർ പ്രസാദ് ഉദ്ഘാടനംചെയ്യും. .താലൂക്ക് പ്രസിഡന്റ് എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിക്കും.ജില്ലാ എക്സിക്യൂട്ടീവംഗം എസ്.ഹരിദാസ്,എം.എസ് സ്‌കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ് എന്നിവർ മുഖ്യാതിഥികളാവും .വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികലാ രാജശേഖരൻ ഉദ്ഘാടനം ചെയ്യും.താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ടി.ശശിധരൻ അദ്ധ്യക്ഷത വഹിക്കും.