പെരുന്നാൾ

Friday 09 January 2026 10:37 PM IST

അടൂർ..തെങ്ങമം സെന്റ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിലെ ദൈവമാതാവിന്റെ ഓർമ്മപെരുന്നാളും പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ കൂദാശയും ഉദ്ഘാടനവും പൊതുസമ്മേളനവും 11 മുതൽ 15 വരെ നടക്കും.11ന് രാവിലെ കുർബാനയും പെരുന്നാൾ കൊടിയേറ്റും. ഓഡിറ്റോറിയത്തിന്റെ കൂദാശയ്ക്ക് അടൂർ കടമ്പനാട് ഭദ്രാസന അധിപൻ ഡോ.സക്കറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. 10:30 ന് പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 14ന് വൈകിട്ട് റാസ . 15ന് രാവിലെ മൂന്നിന്മേൽ കുർബാന ഡോ.യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കും തുടർന്ന് വെച്ചുട്ട്,കൊടിയിറക്ക്