കൂദാശ

Friday 09 January 2026 10:39 PM IST

പത്തനംതിട്ട: പുത്തൻപീടിക തെക്ക് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ ഇന്ന് മുതൽ 15 വരെ നടക്കും. ഇന്ന് റവ. പി.ജി മാത്യൂസ് കോർ എപ്പിസ്‌കോപ്പ കൊടിയേറ്റ് കർമ്മം നിർവഹിക്കും. വൈകിട്ട് അഞ്ചിന് പുതിയ പാഴ്സനേജ് കെട്ടിട കൂദാശ കുറിയാക്കോസ് മാർ ക്ലിമീസ് വലിയ മെത്രാപ്പൊലീത്ത ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്താ എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കും. 12ന് വൈകിട്ട് ആറിന് സെന്റ് മേരിസ് കുരിശടിയിലും 13ന് വൈകിട്ട് ആറിന് സെന്റ് ഗ്രിഗോറിയോസ് കുരിശടിയിലും സന്ധ്യാനമസ്‌കാരം നടക്കും. 14ന് ആറിന് ദേശപ്രദക്ഷിണം.15ന് കുർബാനയും പ്രദക്ഷിണവും