തൊഴിൽ മേള
Friday 09 January 2026 10:40 PM IST
പത്തനംതിട്ട : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തൊഴിൽ മേളകൾ പുനരാരംഭിക്കും. ജില്ലയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായാണ് വിർച്വൽ തൊഴിൽ മേളകൾ നടക്കുന്നത്. നിലവിലുണ്ടായിരുന്ന കല്ലൂപ്പാറ കോളേജ് ഒഫ് എൻജിനീയറിംഗ് കൂടാതെ, കോളേജ് ഓഫ് എൻജിനീയറിംഗ്, അടൂർ (മണക്കാല), കേളേജ് ഓഫ് എൻജിനീയറിംഗ്, ആറൻമുള (ഐക്കര) എന്നീ സ്ഥാപനങ്ങളിൽ കൂടി തൊഴിൽ മേളകൾ സംഘടിപ്പിക്കും. പ്ലസ് ടു, ഐ.ടി.ഐ , ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾക്ക് തങ്ങൾക്ക് ഏറ്റവും അടുത്തുള്ള മൂന്ന് കോളേജുകളിൽ ഏതെങ്കിലും ഒന്നിൽ ഇന്റർവ്യൂവിന് ഹാജരാകാം.