അരുണാചലിൽ നിന്ന് കണ്ടെത്തിയ പുതിയ തവള വർഗത്തിന് അന്തരിച്ച പത്രപ്രവർത്തകൻ ഇ സോമനാഥിന്റെ പേര്

Friday 09 January 2026 11:27 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​അരുണാചൽ പ്രദേശിലെ ​ ഉൾക്കാടുകളിൽ നിന്ന് കണ്ടെത്തിയ പുതിയ തവളവർഗത്തിന് അന്തരിച്ച പത്രപ്രവർത്തകൻ ഇ. സോമനാഥിന്റെ പേര് നൽകി. ​ പ്രശസ്ത ഉഭയജീവി ഗവേഷകനും ഡൽഹി സ​ർ​വ​ക​ലാ​ശാ​ലയിലെ പ്രൊഫസറുമായ ഡോ. സത്യഭാമദാസ് ബിജുവിന്റെ ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ശാ​സ്ത്ര​ജ്ഞ​രു​ടെ​ ​സം​ഘമാണ് ​ ​നേ​ർ​ത്ത​ ​കൈ​ക​ളു​ള്ള​ ​ര​ണ്ട് ​പു​തി​യ​ ​ത​വ​ള​ വ‌ർഗത്തെ ​ക​ണ്ടെ​ത്തിയത്.​ ഇതിലൊന്നിനാണ് ഇ. സോമനാഥിന്റെ പേര് നൽകിയിരിക്കുന്നത്. ലെപ്റ്റോബ്രാച്ചിയം സോമാനി (Leptobrachium somani) എന്നാണ് അദ്ദേഹത്തിന്റെ പേരിലുള്ള തവള.

പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ഇ. സോമനാഥിന്റെ മൂല്യവത്തായ റിപ്പോർട്ടിംഗിനും പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ആഴമാർന്ന സ്നേഹത്തിനും അംഗീകാരമായാണ് ഈ പേര് നൽകിയതെന്ന് ഗവേഷകർ പറഞ്ഞു. മലയാള മനോരമ മുൻ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന സോമനാഥ് 2022 ജനുവരി 28നാണ് അന്തരിച്ചത്. രാഷ്ട്രീയം,​ പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച മാദ്ധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം.

അരുണാചൽ പ്രദേശിലെ തിവാരിഗാവിൽ നിന്നാണ് ലെപ്റ്റോബ്രാച്ചിയം സോമാനിയെ കണ്ടെത്തിയത്. ഏകദേശം 55 മില്ലിമീറ്റർ നീളമുണ്ട്. ലെപ്ടോബ്രാച്ചിയം മെച്ചുക ആണ് കണ്ടെത്തിയ രണ്ടാമത്തെ ഇന്.ം ഇതിന് ഏകദേശം 60 മില്ലിമീറ്റർ നീളമുണ്ട്. അരുണാചൽ പ്രദേശിലെ ചെറിയ പട്ടണമായ മെച്ചുകയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.

അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശി​ലെ​ ഒ​റ്റ​പ്പെ​ട്ട​ ​പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​മൂ​ന്ന് ​വ​ർ​ഷ​ത്തി​ലേ​റെ​ ​ന​ട​ത്തി​യ​ ​വി​പു​ല​മാ​യ​ ​പ​ര്യ​വേ​ഷ​ണ​ങ്ങ​ളാ​ണ് ​ഇ​തി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്ന് ​യു.​എ​സ് ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​ശാ​സ്ത്ര​ ​ജേ​ർ​ണ​ലാ​യ​ ​പീ​ർ​ജെ​യി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​പ​ഠ​ന​ത്തി​ൽ​ ​പ​റ​യു​ന്നു.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​സ​മ്പ​ന്ന​മാ​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ​ ​ഹി​മാ​ല​യ​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശ്.​ ​കൊ​മ്പു​ള്ള​ ​ഏ​ഷ്യ​ൻ​ ​ത​വ​ള​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 366​ ​അം​ഗീ​കൃ​ത​ ​ഇ​ന​ങ്ങ​ളു​ള്ള​ ​ആ​ഗോ​ള​ത​ല​ത്തി​ൽ,​ ​ഏ​റ്റ​വും​ ​വൈ​വി​ദ്ധ്യ​മാ​ർ​ന്ന​ ​ത​വ​ള​ ​കു​ടും​ബ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.​ ​ഈ​ ​കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​ ​നേ​ർ​ത്ത​ ​കൈ​ക​ളു​ള്ള​ ​ത​വ​ള​ക​ളി​ൽ​ ​ഏ​ക​ദേ​ശം​ 40​ ​ഇ​നം​ ​ഉ​ൾ​പ്പെ​ടു​ന്നു,​ ​തെ​ക്കു​കി​ഴ​ക്ക​ൻ​ ​ഏ​ഷ്യ​യി​ൽ​ ​മാ​ത്ര​മേ​ ​ഇ​വ​ ​കാ​ണ​പ്പെ​ടു​ന്നു​ള്ളൂ. ന​ദീ​ത​ട​ ​ത​ട​സ​ങ്ങ​ൾ,​ ​പ്ര​ത്യേ​കി​ച്ച് ​ബ്ര​ഹ്മ​പു​ത്ര​ ​ന​ദി,​ ​ഈ​ ​നേ​ർ​ത്ത​ ​കൈ​ക​ളു​ള്ള​ ​ത​വ​ള​ക​ളു​ടെ​ ​ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ​ ​വി​ത​ര​ണ​ത്തെ​യും​ ​വൈ​വി​ദ്ധ്യ​വ​ത്ക​ര​ണ​ ​രീ​തി​ക​ളെ​യും​ ​സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്ന് ​പ്രൊ​ഫ.​ ​എ​സ്.​ഡി.​ബി​ജു​ ​പ​റ​ഞ്ഞു.​ ​