ജെ.എസ്.എസ് മൂന്നുസീറ്റിൽ മത്സരിക്കും 

Saturday 10 January 2026 12:27 AM IST

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല,വൈപ്പിൻ,അമ്പലപ്പുഴ സീറ്റുകളിൽ ജെ.എസ്.എസ് മത്സരിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.ഡി.എഫ്,കോൺഗ്രസ് നേതൃത്വങ്ങൾക്ക് പാർട്ടി കത്തുനൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻബാബു പറഞ്ഞു. കെ.ആർ. ഗൗരിഅമ്മയുടെ നേതൃത്വത്തിൽ രൂപംകൊണ്ട നാൾമുതൽ പാർട്ടി യു.ഡി.എഫിന്റെ അഭിഭാജ്യഘടകമാണ്. സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയാൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിക്കുമെന്നും രാജൻബാബു പറഞ്ഞു.