ദേശീയ വോളിയിൽ ഇരട്ട സെമി

Saturday 10 January 2026 12:03 AM IST
volley

പുരുഷന്മാർ ക്വാർട്ടറിൽ തമിഴ്നാടിനെ തകർത്തു

വാരാണസി : ഉത്തർപ്രദേശിൽ നടക്കുന്ന ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വനിതാ വിഭാഗങ്ങളിൽ സെമിയിലെത്തി കേരളം . പുരുഷ ക്വാർട്ടർ ഫൈനലിൽ തമിഴ്നാടിനെ അഞ്ചുസെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ 3-2നാണ് കേരളം കീഴടക്കിയത്. ആദ്യ സെറ്റ് 26-24ന് സ്വന്തമാക്കിയ തമിഴ്നാടിന് രണ്ടാം സെറ്റിൽ 25-23ന് തിരിച്ചടി നൽകിയ കേരളത്തിന് പക്ഷേ മൂന്നാം സെറ്റ് നഷ്ടമായി. എന്നാൽ തുടർന്നുള്ള രണ്ട് സെറ്റുകളിൽ ആവേശജനകമായ പ്രകടനം കാഴ്ചവച്ച് വിജയം പിടിച്ചെടുത്തു.

വനിതകളുടെ ക്വാർട്ടറിൽ ആതിഥേയരെ നേരിട്ടുള്ള സെറ്റുകൾക്കാണ് കേരളം അടിച്ചിട്ടത്. സ്കോർ : 25-10,25-20,25-18. അനുശ്രീയുടെ നേതൃത്വത്തിലിറങ്ങിയ കേരളം ആദ്യ സെറ്റുമുതൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.രണ്ടാം സെറ്റിൽ 16-13ന് ലീഡ് നേടി ഉത്തർപ്രദേശ് തിരിച്ചുവരാൻ നോക്കിയെങ്കിലും കേരളം വിട്ടുകൊടുക്കാതെ പൊരുതി സെറ്റ് സ്വന്തമാക്കി.അറ്റാക്കർമാരായ ആൻ വി ജേക്കബിന്റേയും അനഘ രാധാകൃഷ്ണന്റേയും സെറ്റർ നന്ദനയുടേയും ആൻ മാത്യൂസിന്റേയും മികച്ച പ്രകടനം കേരളത്തിന് കരുത്തായി.