കൗൺസിലർമാർക്ക് വിരുന്നൊരുക്കാൻ ഗവർണർ

Saturday 10 January 2026 12:06 AM IST

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാർക്ക് ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് വൈകിട്ട് 4ന് ചായ സത്കാരം നൽകും. എല്ലാ കൗൺസിലർമാരെയും ലോക് ഭവനിലേക്ക് ക്ഷണിച്ചു. മേയർ വി.വി. രാജേഷും ബി.ജെ.പി കൗൺസിലർമാരും വിരുന്നിൽ പങ്കെടുക്കും. എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. നഗരസഭയിൽ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കൗൺസിലർമാർക്ക് ഗവർണർ ചായ സത്കാരം നൽകുന്നത്.