ബെന്റില ഡിക്കോത്തയ്ക്ക് കോച്ചിംഗിൽ എ ലൈസൻസ്

Saturday 10 January 2026 12:08 AM IST

തിരുവനന്തപുരം : മലയാളിയായ മുൻ അന്താരാഷ്ട്ര വനിതാ ഫുട്ബാൾ താരവും, ഒളിമ്പിക്സ് മത്സരങ്ങൾ ഉൾപ്പടെ നിയന്ത്രിച്ച റഫറിയുമായ ബെന്റില ഡിക്കോത്തയ്ക്ക് കോച്ചിംഗിൽ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ എ ലൈസൻസ് ലഭിച്ചു.ഇപ്പോൾ ഇന്ത്യൻ അണ്ടർ 20 ടീം അസിസ്റ്റന്റ് കോച്ചാണ്.

1998 ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ബെന്റില ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു. 2004ൽ ഏതൻസ് ഒളിമ്പിക്സ് ഫുട്ബാളിൽ റഫറിയായിരുന്നു.കെ.ശങ്കറിനു ശേഷം ഇന്ത്യയിൽ നിന്ന് ഒളിമ്പിക് ഫുട്ബാൾ റഫറിയായ ആദ്യ ആളാണ്. 2007ൽ ചിലിയിലും 2009ൽ റഷ്യയിലും നടന്ന അണ്ടർ 20 ലോക കപ്പ് മത്സരങ്ങൾ നിയന്ത്രിച്ചു. 2011ൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എലീറ്റ് റഫറി അസസറും റിക്രൂട്ടറും അയി.2001 ൽ ഫിഫ റഫറി പാനലിൽ എത്തിയപ്പോൾ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരിയായി. 2022 ൽ എ.എഫ്.സി, സാഫ് ടൂർണമെന്റുകളിൽ ഇന്ത്യൻ അണ്ടർ 20 ടീമുകളുടെ അസിസ്റ്റന്റ് കോച്ച് ആയിരുന്നു.സംസ്ഥാന കൃഷി വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ആയി കഴിഞ്ഞ മേയിൽ വിരമിച്ചു. ബെന്റി​ലയുടെ ഭർത്താവ് അർജുനൻ അജ്ജഗൗഡറും ഫി​ഫ റഫറി​യായിരുന്നു. 2006 ഏഷ്യൻ ഗെയിംസിൽ ഇരുവരും മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.