വമ്പൻ സ്രാവുകൾ രക്ഷപ്പെടരുത്: ചെന്നിത്തല

Saturday 10 January 2026 12:21 AM IST

കൊച്ചി: അയ്യപ്പന്റെ സ്വർണം കടത്തിയത് ആരാണെങ്കിലും അവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനേക്കാൾ വലിയ വമ്പൻസ്രാവുകൾ പിടിക്കപ്പെടാനുണ്ട്. അവർ രക്ഷപ്പെടാൻ പോകുന്നില്ല. ആരും നിയമത്തിന് അതീതരല്ല.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ കൈവശമില്ല. അതുകൊണ്ട് കൂടുതൽ പ്രതികരിക്കാൻ നിവർത്തിയില്ല. സി.പി.എമ്മിന്റെ മൂന്ന് ഉന്നതനേതാക്കൾ ജയിലിൽ കിടക്കുമ്പോഴാണ് പാർട്ടിയുടെ കൈകൾ ശുദ്ധമാണെന്ന് എൽ.ഡി.എഫ് കൺവീനർ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.