സ്വർണക്കൊള്ള: പത്മകുമാർ ജാമ്യഹർജി നൽകി

Saturday 10 January 2026 12:25 AM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ രണ്ടാമത്തെ കേസിലും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ പതിപ്പിച്ചിരുന്ന സ്വർണപ്പാളികൾ കടത്തിയ കേസിലാണ് ജാമ്യംതേടിയത്. കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് സി. പ്രതീപ്കുമാർ തിങ്കളാഴ്ചത്തേക്ക് വാദത്തിന് മാറ്റി. കേസിൽ 11-ാം പ്രതിയാണ് പത്മകുമാർ. സ്വർണ വാതിൽപ്പാളി കടത്തൽ കേസിലും പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.