വീണ്ടെടുത്തു 2023.33 കിലോമീറ്റർ നീർച്ചാലുകൾ

Saturday 10 January 2026 12:36 AM IST

മ​ല​പ്പു​റം​:​ ​ഹ​രി​ത​കേ​ര​ളം​ ​മി​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​'​ഇ​നി​ ​ഞാ​ൻ​ ​ഒ​ഴു​ക​ട്ടെ​'​ ​പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് ​ജി​ല്ല​യി​ൽ​ ​മാ​ലി​ന്യ​മു​ക്ത​മാ​ക്കി​യ​ ​നീ​ർ​ച്ചാ​ലു​ക​ളു​ടെ​ ​ആ​കെ​ ​നീ​ളം​ 2023.33​ ​കി​ലോ​മീ​റ്റ​ർ.​ ​നീ​ർ​ച്ചാ​ലു​ക​ളു​ടെ​യും​ ​ജ​ല​സ്രോ​ത​സു​ക​ളു​ടെ​യും​ ​പു​ന​രു​ജ്ജീ​വ​നം​ ​ല​ക്ഷ്യ​മി​ട്ട് ​ഹ​രി​ത​ ​കേ​ര​ളം​ ​മി​ഷ​നാ​ണ് ​പ​ദ്ധ​തി​ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ 502​ ​കു​ള​ങ്ങ​ളാ​ണ് ​പു​ന​രു​ജ്ജീ​വി​പ്പി​ച്ച​ത്.​ 553​ ​കു​ള​ങ്ങ​ൾ​ ​പു​തു​താ​യി​ ​നി​ർ​മ്മി​ക്കു​ക​യും​ ​ചെ​യ്തു.​ 325​ ​കി​ണ​റു​ക​ൾ​ ​റീ​ചാ​ർ​ജ് ​ചെ​യ്യു​ക​യും​ 1,988​ ​എ​ണ്ണം​ ​നി​ർ​മ്മി​ക്കു​ക​യും​ ​ചെ​യ്തു.​ 272​ ​സ്ഥി​രം​ ​ത​ട​യ​ണ​ക​ളും​ 1,246​ ​താ​ല്ക്കാ​ലി​ക​ ​ത​ട​യ​ണ​ക​ളും​ ​നി​ർ​മ്മി​ച്ചു.​ ​സം​സ്ഥാ​ന​ത്താ​കെ​ ​മാ​ലി​ന്യ​മു​ക്ത​മാ​ക്കി​യ​ ​നീ​ർ​ച്ചാ​ലു​ക​ളു​ടെ​ ​ആ​കെ​ ​നീ​ളം​ 53,888.14​ ​കി​ലോ​മീ​റ്റ​റാ​ണ്. പ​ദ്ധ​തി​യു​ടെ​ ​മൂ​ന്നാം​ഘ​ട്ട​മാ​ണ് ​നി​ല​വി​ൽ​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​തോ​ടു​ക​ളും​ ​നീ​ർ​ച്ചാ​ലു​ക​ളും​ ​മ​ലി​ന​മാ​കു​ന്ന​താ​ണ് ​പു​ഴ​ക​ൾ​ ​മ​ലി​ന​മാ​കാ​നു​ള്ള​ ​പ്ര​ധാ​ന​ ​കാ​ര​ണ​മെ​ന്നി​രി​ക്കെ​യാ​ണ് ​പ​രി​ഹാ​ര​മെ​ന്നോ​ണം​ ​പ​ദ്ധ​തി​ ​ആ​രം​ഭി​ച്ച​ത്.​ ​മാ​ലി​ന്യം,​ ​പാ​യ​ൽ,​ ​ചെ​ളി​ ​എ​ന്നി​വ​ ​മൂ​ലം​ ​സ്വാ​ഭാ​വി​ക​ ​ഒ​ഴു​ക്ക് ​ന​ഷ്ട​പ്പെ​ട്ട​ ​ജി​ല്ല​യി​ലെ​ ​മു​ഴു​വ​ൻ​ ​നീ​ർ​ച്ചാ​ലു​ക​ളും​ ​മാ​ലി​ന്യ​മു​ക്ത​മാ​ക്കി​ ​സം​ര​ക്ഷി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം. മാ​ലി​ന്യ​വും​ ​ചെ​ളി​യും​ ​പാ​യ​ലും​ ​നീ​ക്കം​ ​ചെ​യ്ത് ​ആ​ഴം​ ​കൂ​ട്ടി​ ​വൃ​ത്തി​യാ​ക്കു​ക,​ ​പാ​ർ​ശ്വ​ ​വ​ശ​ങ്ങ​ൾ​ ​ബ​ണ്ട് ​കെ​ട്ടി​ ​സം​ര​ക്ഷി​ക്കു​ക,​ ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ക്കു​ന്ന​ ​അ​ജൈ​വ​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​ത​രം​തി​രി​ച്ച് ​ക​ള​ക്ഷ​ൻ​ ​സെ​ന്റ​റു​ക​ളി​ലെ​ത്തി​ക്കു​ക,​ ​നീ​ർ​ച്ചാ​ലി​ലെ​ത്തു​ന്ന​ ​മു​ഴു​വ​ൻ​ ​ഓ​ട​ക​ളും​ ​പ​രി​ശോ​ധി​ച്ച് ​മ​ലി​ന​ ​ജ​ലം​ ​ഒ​ഴു​ക്കു​ന്നി​ല്ലെ​ന്ന് ​ഉ​റ​പ്പാ​ക്കു​ക,​ ​നീ​ർ​ച്ചാ​ലു​ക​ളി​ലെ​ ​വേ​ന​ൽ​ക്കാ​ല​ ​ജ​ല​ല​ഭ്യ​ത​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി​ ​വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ​ ​കു​ള​ങ്ങ​ളി​ൽ​ ​പ​ര​മാ​വ​ധി​ ​ജ​ല​സം​ഭ​ര​ണം​ ​സാ​ദ്ധ്യ​മാ​ക്കു​ക​ ​എ​ന്നി​വ​ ​പ്ര​ധാ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.​ ​

ബോധവത്കരണം ശക്തം

  • മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​നീ​ർ​ച്ചാ​ലു​ക​ളാ​ണ് ​ശു​ദ്ധീ​ക​രി​ക്കു​ന്ന​ത്.​ ​
  • തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ​മു​ഖ്യ​ ​പ​ങ്ക് ​വ​ഹി​ക്കു​ന്ന​ത്.​ ​
  • അ​തോ​ടൊ​പ്പം,​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​യു​വ​ജ​ന​ങ്ങ​ൾ,​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ൾ,​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​എ​ന്നി​വ​രു​ടെ​ ​പി​ന്തു​ണ​യു​മു​ണ്ട്.
  • ശു​ചീ​ക​രി​ച്ച​ ​നീ​ർ​ച്ചാ​ലു​ക​ൾ​ ​വീ​ണ്ടും​ ​മ​ലി​ന​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ​ ​ബോ​ധ​വ​ത്ക്ക​ര​ണ​വും​ ​ന​ൽ​കു​ന്നു​ണ്ട്.

ആകെ മാലിന്യമുക്തമാക്കിയത് - 2023.33 കിലോമീറ്റർ

പുനരുജ്ജീവിപ്പിച്ച കുളങ്ങൾ - 502

നിർമ്മിച്ച കുളങ്ങൾ - 553

റീചാർജ് ചെയ്ത് കിണറുകൾ-325

നിർമ്മിച്ച കിണറുകൾ-1,988

സ്ഥിരം തടയണ-272

താൽക്കാലിക തടയണ-1,246