സയൻസ് ലിറ്ററേച്ചർ അവാർഡ്

Saturday 10 January 2026 12:46 AM IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് ഏർപ്പെടുത്തിയ സയൻസ് ലിറ്ററേച്ചർ അവാർഡ് ഡോ. ബിജു ധർമപാലന്. 'മനുഷ്യപരിണാമപഥം ഹോമോ സാപിയൻസിൽനിന്ന് ഹോമോ ഡിയൂസിലേക്ക്" എന്ന പുസ്തകത്തിനാണ് അവാർഡ്. വെള്ളായണി സ്വദേശിയായ ഇദ്ദേഹം ബംഗളൂരു ഗാർഡൻസിറ്റി യൂണിവേഴ്‌സിറ്റിയിലെ ഡീൻ ആണ്.