കെ.എൽ.എസ്.ജി.ഇ.ഒ പഠനക്യാമ്പ് ഇന്ന് മുതൽ
Saturday 10 January 2026 12:48 AM IST
ആലുവ: കേരള ലോക്കൽ സെൽഫ് ഗവ. എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പഠന ക്യാമ്പ് ഇന്നും നാളെയുമായി എടത്തല ശാന്തിഗിരി ആശ്രമത്തിൽ നടക്കും. ഇന്ന് രാവിലെ 10ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, മേയർ വി.കെ. മിനിമോൾ, അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് എം. ലിജു, കെ.പി.സി.സി വക്താവ് ജിന്റോ ജോൺ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മിവാ ജോളി എന്നിവർ പങ്കെടുക്കും.