'വാക്കും വരിയും' ഗവേഷണ ചാരുതയോടെ എഴുതിയത്: സ്പീക്കർ

Saturday 10 January 2026 12:52 AM IST

തിരുവനന്തപുരം: സി.ദിവാകരൻ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ വ്യത്യസ്ത വിഷയങ്ങളിലുള്ള കാഴ്ചപ്പാടുകൾ ഗവേഷണ ചാരുതയോടെ ഒരു പുസ്തകത്തിൽ പഠന വിധേയമാക്കിയതാണ് 'വാക്കും വരിയും' എന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.സി.ദിവാകരന്റെ എഴുത്തു ജീവിതത്തെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ടർ സുജിലാൽ.കെ.എസ് എഴുതിയ 'സി.ദിവാകരൻ - വാക്കും വരിയും' എന്ന പുസ്തകത്തിന്റെ പ്രകാശനം നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിർവഹിക്കുകയിരുന്നു അദ്ദേഹം. സി.ദിവാകരന്റെ 12 പുസ്തകങ്ങളുടെയും സംക്ഷിപ്‌തം ഒറ്റ വായനയിൽ അവതരിപ്പിക്കാൻ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കവിയും കേരള കൗമുദി സ്‌പെഷ്യൽ പ്രോജക്ട്സ് എഡിറ്ററുമായ മഞ്ചു വെള്ളായണി പുസ്തകം ഏറ്റുവാങ്ങി.എഴുത്തുകാരൻ ഡോ.വള്ളിക്കാവ് മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ,ചിത്രകാരൻ കാരയ്‌ക്കാമണ്ഡപം വിജയകുമാർ എന്നിവർ സംസാരിച്ചു. പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ പ്രൊഫ.എം.ചന്ദ്രബാബു സ്വാഗതവും ഗ്രന്ഥകാരൻ സുജിലാൽ നന്ദിയും പറഞ്ഞു.