പ്രതിഷേധയോഗം ചേർന്നു
Saturday 10 January 2026 1:15 AM IST
കൊല്ലം: പെൻഷനായ സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്തയും കുടിശ്ശികയും നൽകാത്തതിലും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും ഓപ്ഷൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി (സിറ്റി) പ്രതിഷേധയോഗം ചേർന്നു. ജില്ലാ പ്രസിഡന്റ് ഡി.രാജഗോപാൽ അദ്ധ്യക്ഷനായി. കൊല്ലം റെഡ് ക്രോസ് സൊസൈറ്റി ഹാളിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജമാലുദ്ദീൻ കുഞ്ഞ് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ മോഹൻ, വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ പിള്ള, ജോ. സെക്രട്ടറി ബാബുരാജൻ പിള്ള, സംസ്ഥാന വനിത കൺവീനർ അനിത, മേഖല ഭാരവാഹികളായ ഭാനുവിക്രമൻ, സുരേഷ് കുമാർ, രാധാകൃഷ്ണൻ, മോഹനൻ, പുഷ്പലാൽ തുടങ്ങിയവർ സംസാരിച്ചു.