പില്ലർ ഉയരപ്പാതയ്ക്ക് പരിശോധന

Saturday 10 January 2026 1:16 AM IST
ഉയരപ്പാത

കൊ​ല്ലം: ദേ​ശീ​യ​പാ​ത 66ൽ മ​ണ്ണ് നി​റ​ച്ച് നിർ​മ്മി​ച്ച ഉ​യ​ര​പാ​ത​കൾ​ക്ക് പ​ക​രം പി​ല്ല​റി​ന്മേ​ലു​ള​ള ഉ​യ​ര​പ്പാ​ത നിർ​മ്മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ദ​ഗ്​ദ്ധ സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി തീ​രു​മാ​നി​ക്കു​മെ​ന്ന് കേ​ന്ദ്ര ദേ​ശീ​യ​പാ​ത​യും റോ​ഡ് ഗ​താ​ഗ​ത​വും വ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​മാ​ശ​ങ്കർ ഉ​റ​പ്പ് നൽ​കി​യ​താ​യി എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി അ​റി​യി​ച്ചു. കൊ​ട്ടി​യം മൈ​ല​ക്കാ​ട് മ​ണ്ണ് നി​റ​ച്ച് നിർ​മ്മി​ച്ച ഉ​യ​ര​പ്പാ​ത ത​കർ​ന്ന​തി​നെ തു​ടർ​ന്ന് എർ​ത്തേൺ റി​ട്ടെ​നിം​ഗ് വാൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഉ​യ​ര​പ്പാ​ത​യ്​ക്ക് പ​ക​രം പി​ല്ല​റി​ന്മേ​ലു​ള്ള ഉ​യ​ര​പ്പാ​ത നിർ​മ്മി​ക്ക​ണ​മെ​ന്ന എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി യു​ടെ ആ​വ​ശ്യം കേ​ന്ദ്ര ദേ​ശീ​യ​പാ​ത​യും റോ​ഡ് ഗ​താ​ഗ​ത​വും വ​കു​പ്പ് മ​ന്ത്രി നി​തിൻ ഗ​ഡ്​ഗ​രി ലോ​ക്​സ​ഭ​യിൽ അം​ഗീ​ക​രി​ച്ചി​രു​ന്നു. തു​ടർ​ന്ന് ഈ വി​ഷ​യ​ത്തിൽ ന്യു​ഡൽ​ഹി​യിൽ സെ​ക്ര​ട്ട​റി​യു​മാ​യും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​റു​മാ​യും ചർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് വി​വ​രം അ​റി​യി​ച്ച​ത്.