വേതനം വർദ്ധിപ്പിക്കണം

Saturday 10 January 2026 1:16 AM IST
വേതനം

കൊല്ലം: പിഞ്ചുകുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഭാഷാ സേവകരായ കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാന്മാരുടെ വേതനം വർദ്ധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാന ബഡ്ജറ്റിൽ പരിഗണിക്കണമെന്ന് അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി യോഗം അഭ്യർത്ഥിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് പ്രതിമാസം 2000 രൂപയാണ് വേതനമായി ലഭിക്കുന്നത്. ഇത് 3000 രൂപയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുംകും ധനമന്ത്രിക്കും സംഘടന നിവേദനം നൽകി. പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി, വൈസ് പ്രസിഡന്റ് കാവനാട് ചന്ദ്രബാബു, രാജ്കുമാർ കരുനാഗപ്പള്ളി, സെക്രട്ടറി ടി.ഗംഗാദേവി, ട്രഷറർ സുനിത അശോകൻ, സുജാത കിഴക്കേ കല്ലട, ബിന്ദുറാണി, ശ്രീലതാസജീവ്, എം.പ്രീത എന്നിവർ സംസാരിച്ചു.