മീഡിയ കോൺക്ലേവ്
Saturday 10 January 2026 1:17 AM IST
കൊല്ലം: മാതാ അമൃതാനന്ദമയി ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമൃത സർവകലാശാല സംഘടിപ്പിക്കുന്ന ഒരുലോകം ഒരുഹൃദയം പരിപാടിയുടെ സമാപനവും മീഡിയ കോൺക്ലേവും 12ന് അമൃതപുരി ക്യാമ്പസിൽ നടക്കും. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചന, ഉപന്യാസം, ക്വിസ് മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ അന്നേ ദിവസം രാവിലെ നടക്കും. പ്രാഥമിക ഘട്ടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് അവസാനവട്ട മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. മീഡിയ കോൺക്ലേവ് ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ പ്രമുഖ ദൃശ്യമാദ്ധ്യമ സ്ഥാപനങ്ങളുടെ എഡിറ്റോറിയൽ മേധാവികൾ പങ്കെടുക്കുന്ന മീഡിയ കോൺക്ലേവ് നടക്കും. സമാപന സമ്മേളനത്തിൽ കവി പ്രൊഫ. വി.മധുസൂദനൻ നായർ വിശിഷ്ടാതിഥിയാകും.