കുരീപ്പുഴ ശ്രീകുമാറിന് പുരസ്കാരം

Saturday 10 January 2026 1:18 AM IST
കുരീപ്പുഴ ശ്രീകുമാർ

കൊല്ലം: ഭൂമിക്കാരൻ ആനന്ദാശ്രമം പബ്ളിക് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രൊഫ. മീരാക്കുട്ടി സ്മാരക സാഹിത്യ പുരസ്കാരം കവി കുരീപ്പുഴ ശ്രീകുമാറിന് നൽകും. ഫാത്തിമത്തുരുത്ത് എന്ന കവിതയെ മുൻനിറുത്തിയാണ് പുരസ്കാരം നൽകുന്നത്. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് ചെയർമാനും ഡോ. റീജ ബി.കാവനാൽ, ഷൈറജ് എം.മരോട്ടിക്കൽ, ശ്രീകല ഭൂമിക്കാരൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 11111 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 28ന് വേളമാന്നൂർ ഭൂമിക്കാരൻ ബന്ധുത്വ ജീവിത ആനന്ദാശ്രമത്തിൽ നടക്കുന്ന ജയന്തി സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ചെയർമാൻ ഭൂമിക്കാരൻ ജേപ്പി അറിയിച്ചു.