ലെൻസ്‌ഫെഡ് ജില്ലാ സമ്മേളനം ഇന്ന്

Saturday 10 January 2026 1:19 AM IST
ലെൻസ്‌ഫെഡ്

കൊ​ല്ലം: ലെൻ​സ്‌​ഫെ​ഡ് 14ാം ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് കൊ​ല്ലത്ത് എ​സ്.എൻ​ഡി.പി യോ​ഗം കേ​ന്ദ്ര​കാ​ര്യാ​ല​യം ഹാ​ളിൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ജി​ല്ലാ പ്ര​സി​ഡന്റ് എ​സ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് പ​താ​ക ഉ​യർ​ത്തും. 10ന് പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാൽ ഉ​ദ്​ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡന്റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ദ്ധ്യ​ക്ഷ​നാകും. സു​ജി​ത്ത് വി​ജ​യൻ​പി​ള്ള എം.എൽ.എ, മേ​യർ എ.കെ.ഹ​ഫീ​സ് എ​ന്നി​വർ മു​ഖ്യാ​തി​ഥി​ക​ളാകും. സം​സ്ഥാ​ന പ്ര​സി​ഡന്റ് സി.എ​സ്.വി​നോ​ദ്​കു​മാർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ക്ര​ട്ട​റി ജി​തിൻ സു​ധാ​കൃ​ഷ്​ണൻ, ട്ര​ഷ​റർ ടി.ഗി​രീ​ഷ് കു​മാർ, വൈ​സ് പ്ര​സി​ഡന്റ് ജോൺ ലൂ​യി​സ്, ജോ. സെ​ക്ര​ട്ട​റി ബി​നു സു​ബ്ര​ഹ്​മ​ണ്യൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.ബി.ബി​നു, ട്ര​ഷ​റർ വി.ബി​നു​ലാൽ എ​ന്നി​വർ സംസാരി​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ച്ച​യ്​ക്ക് 2.30ന് ജി​തിൻ സു​ധാ​കൃ​ഷ്​ണൻ ഉ​ദ്​ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡന്റ് എ​സ്.രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ദ്ധ്യ​ക്ഷനാകും.