ഇരട്ട യോഗ്യത സർട്ടിഫിക്കറ്റ് പദ്ധതി
Saturday 10 January 2026 1:19 AM IST
കൊല്ലം: തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ഇരട്ട യോഗ്യത സർട്ടിഫിക്കറ്റ് പദ്ധതി വിജ്ഞാപനം ചെയ്തു. നിലവിൽ എട്ടാം സെമെസ്റ്റർ വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം. ബി.ടെക് സിവിൽ അവസാന വർഷം പഠിക്കുന്ന, ആറാം സെമസ്റ്റർ വരെ ബാക് ലോഗ് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ്, ക്വാണ്ടിറ്റി സർവേ ആൻഡ് കോൺട്രാക്ടസ് മാനേജ്‌മന്റ്, ക്വാളിറ്റി അഷ്വറൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ എന്നീ മേഖലകളിൽ തൊഴിൽ നൈപുണ്യം ആർജിച്ച് വ്യാവസായിക മേഖലാ പരിശീലനം നടത്താം. പദ്ധതി കാലയളവ് ആറുമാസം. പരിശീലന ചെലവ് വിദ്യാർത്ഥി വഹിക്കണം. 20 മുതൽ പ്രവേശനം ആരംഭിക്കും. പരിശീലന ക്‌ളാസുകൾ ഫെബ്രുവരി 2ന് ആരംഭിക്കും. ഫോൺ: 8078980000. വെബ്സൈറ്റ്: www.iiic.ac.in