ശബരിമല സ്വർണക്കൊള്ള; തന്ത്രിക്ക് കുരുക്ക് മുറുകുന്നു, ദ്വാരപാലക ശിൽപ്പ കേസിലും പ്രതിയാക്കും

Saturday 10 January 2026 8:12 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ കുരുക്ക് മുറുകുന്നു. ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും.

തന്ത്രി ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടുനിന്നു, സ്വർണം ചെമ്പാക്കിയ മഹസറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിൽ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നുമുള്ള കാര്യങ്ങൾ എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം മാന്വലിൽ തന്ത്രിയുടെ കടമകള്‍ വ്യക്തമാണെന്നും അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനുള്ള ഉത്തരവാദിത്വങ്ങള്‍ തന്ത്രിക്കുമുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 11പേരുടെ അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ത​ന്ത്രി​യെയും​ ​അ​റ​സ്റ്റ് ചെയ്‌തതോടെ​ ​സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ​ ​അ​ടു​ത്ത​ത് ​ആ​രെ​ന്ന​തി​ൽ​ ​ആ​കാംഷ ഉയരുകയാണ്.​ ​ഉ​ന്ന​ത​രാ​യ​ ​ചി​ല​ർ​ ​ഇ​നി​യും​ ​പി​ടി​യി​ലാ​വാ​നു​ണ്ടെ​ന്ന് ​എ​സ്ഐ.ടി​ ​പ​റ​യു​ന്നു.​ ​ത​ന്ത്രി​യെ​ ​ചോ​ദ്യം​ചെ​യ്യു​ന്ന​തോ​ടെ​ ​പ​ല​ ​ചോ​ദ്യ​ങ്ങ​ൾ​ക്കും​ ​ഉ​ത്ത​ര​മാ​കും.​ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ ​ക​ട​ത്തി​യ​തെ​ങ്ങോ​ട്ട് ​എ​ന്ന​തട​ക്കം​ ​ഇ​നി​ ​വേ​ണം​ ​ക​ണ്ടെ​ത്താ​ൻ.​ ​

ദേ​വ​സ്വം​ ​മ​ന്ത്രി​യാ​യി​രു​ന്ന​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​നും​ ​സം​ശ​യ​മു​ന​യി​ലാ​ണ്.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​എ​സ്​ഐടി​യു​ടെ​ ​ചോ​ദ്യ​ങ്ങ​ളെ​ല്ലാം​ ​ക​ട​കം​പ​ള്ളി​ ​നി​ഷേ​ധി​ച്ചി​രു​ന്നു.​ ​മൊ​ഴി​യി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​എ​സ്ഐടി​ ​പ​രി​ശോ​ധി​ക്കു​ക​യാ​ണ്.​ ​വൈ​രു​ദ്ധ്യം​ ​ക​ണ്ടെ​ത്തി​യാ​ൽ​ ​ക​ട​കം​പ​ള്ളി​ക്കും​ ​കു​രു​ക്കാ​വും.​ ​ബോ​ർ​ഡം​ഗ​മാ​യി​രു​ന്ന​ ​ശ​ങ്ക​ര​ദാ​സി​നെ​ ​ഉ​ട​ൻ​ ​അ​റ​സ്റ്റ് ​ചെ​യ്യും.​ 2025​ൽ​ ​സ്വ​ർ​ണം​ ​പൂ​ശാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​അ​ന്ന​ത്തെ​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​പ്ര​ശാ​ന്തി​നെ​ ​വീ​ണ്ടും​ ​ചോ​ദ്യം​ചെ​യ്തേ​ക്കും.