"നിരീക്ഷകരെ ആവശ്യമുണ്ട്, ഇടതുകണ്ണിലൂടെ കാണുന്നത് മാത്രം പറയാൻ കഴിവുള്ളവരാകണം"

Saturday 10 January 2026 12:10 PM IST

ഇടതു നിരീക്ഷകൻ റെജി ലൂക്കോസ് ബിജെപിയിൽ പോയതിന് പിന്നാലെ പരോക്ഷവിമർശനവുമായി മുൻ എം എൽ എ പിവി അൻവർ. ഇടതു കണ്ണിലൂടെ കാണുന്നത് മാത്രം പറയാൻ കഴിവുള്ള നിരീക്ഷകരെ ആവശ്യമുണ്ട് എന്ന കുറിപ്പാണ് അൻവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വലതുകണ്ണ് അടച്ചുവച്ചുള്ള ഒരു പുരുഷന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഫേസ്‌ബുക്ക് കുറിപ്പ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നിരീക്ഷകരെ ആവശ്യമുണ്ട്.

ഇടതുകണ്ണിലൂടെ കാണുന്നത് മാത്രം പറയാൻ കഴിവുള്ളവരാകണം.

ക്യാപ്സൂൾ കഴിച്ചതിന് ശേഷം മാത്രമേ നിരീക്ഷിക്കാവൂ

അല്ലെങ്കിൽ

താക്കീത് ചെയ്യും

പിന്നെ ഭീഷണിപ്പെടുത്തും etc..

അതേസമയം, ഇടതുപക്ഷ അനുഭാവിയും ചാനൽ ചർച്ചകളിലെ ഇടത് സാന്നിദ്ധ്യവുമായിരുന്ന റെജി ലൂക്കോസ് ബിജപിയിൽ ചേർന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. തനിക്ക് പിന്നാലെ കേരള കോൺഗ്രസിൽ നിന്നടക്കം കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നാണ് റെജി ലൂക്കോസിന്റെ അവകാശവാദം.