ഗാനമേളയിൽ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; പിന്നാലെ കൂട്ടയടി, സംഘർഷം
Saturday 10 January 2026 12:15 PM IST
മലപ്പുറം: താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി. മലപ്പുറം കീഴാറ്റൂരാണ് സംഭവം. കീഴാറ്റൂർ ശ്രീ മുതുകുർശ്ശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലാണ് സംഘർഷമുണ്ടായത്. താലപ്പൊലി മഹോത്സവത്തിന് മുന്നോടിയായി നടത്തിയ നാടൻ പാട്ട് പരിപാടി കൂട്ടയടിയിൽ കലാശിക്കുകയായിരുന്നു. പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലെത്തിയത്.
സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. നാടൻ പാട്ട് ഗാനമേള ആസ്വദിക്കാനായി വലിയ ജനക്കൂട്ടം എത്തിയിരുന്നു. പാട്ടിനൊപ്പം നിരവധിപേർ ചുവടുവയ്ക്കുകയും ചെയ്തു. പിന്നീടിത് കൂട്ടയടിയിൽ കലാശിക്കുകയായിരുന്നു. ഉടൻതന്നെ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തു.