കുവൈത്തിൽ വാഹനാപകടം; ഒരു കുഞ്ഞുൾപ്പെടെ രണ്ടുപേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Saturday 10 January 2026 12:46 PM IST

കുവൈത്ത് സിറ്റി: കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുട്ടിയും സ്‌ത്രീയും മരിച്ചു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടമുണ്ടായത്. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അൽ-ബൈറാഖ് അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തിയാണ് അപകടത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു കുട്ടിയുടെയും ഒരു സ്‌ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷം അപകടസ്ഥലം സുരക്ഷിതമാക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്‌തുവെന്നും അധികൃതർ അറിയിച്ചു. നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്‌തു.