ആരാധികയുടെ നായയെ തലോടാൻ ശ്രമിച്ച് പ്രിയതാരം; ഇതായിരുന്നു പിന്നെ സംഭവിച്ചത്

Saturday 10 January 2026 12:47 PM IST

സെലിബ്രിറ്റികളെ കാണുമ്പോൾ ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫിനായുമൊക്കെ ആരാധകർ തടിച്ചുകൂടുന്നത് പതിവാണ്. അത്തരത്തിൽ ആരാധികയ്ക്ക് അടുത്തെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യറിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാസ്‌ക് ധരിച്ച് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു ശ്രേയസ് അയ്യർ.

തന്റെ അടുത്തെത്തിയ കുട്ടി ആരാധികയ്ക്ക് ശ്രേയസ്‌ ഓട്ടോഗ്രാഫ് എഴുതിക്കൊടുത്തു. തൊട്ടടുത്ത് വളർത്തുനായയുമായി മറ്റൊരു ആരാധികയുണ്ടായിരുന്നു. നായയെ കണ്ടതും വാത്സല്യപൂർവം തലോടാൻ ശ്രമിക്കുകയായിരുന്നു ശ്രേയസ്. എന്നാൽ നായ കടിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. കൈ വലിച്ചതുകൊണ്ട് തലനാരിഴയ്ക്കാണ് താരം നായയുടെ കടിയിൽ നിന്ന് രക്ഷപ്പെട്ടത്.