കെഎസ്‌ആർടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു

Saturday 10 January 2026 2:31 PM IST

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കഴക്കൂട്ടം മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ചിറ്റാറ്റുമുക്ക് കരിഞ്ഞവയൽ ശ്രീവിശാഖം വീട്ടിൽ സന്ധ്യ (38) ആണ് മരിച്ചത്. ടെക്‌നോപാർക്ക് ജീവനക്കാരിയാണ്.

ബുധൻ രാവിലെ ഏഴരയോടെ ഹോട്ടൽ ജിഞ്ചറിന് മുൻവശത്തായി എലിവേറ്റഡ് ഹൈവേയുടെ അടിപ്പാതയിലാണ് അപകടം നടന്നത്. ടെക്‌നോപാർക്കിൽ ഗൈഡ്‌ഹൗസ് ജീവനക്കാരിയായ സന്ധ്യ ഓഫീസിലേയ്ക്ക് പോവുകയായിരുന്നു. ഈ സമയം അതേ ദിശയിൽ വന്ന കെഎസ്‌ആർടിസി ബസ് ഇടിക്കുകയായിരുന്നു. റോഡിൽ വീണ സന്ധ്യയുടെ ഇരുകാലുകളിലൂടെയും ബസിന്റെ ടയർ കയറിയിറങ്ങി. ചികിത്സയിലിരിക്കെ വലതുകാൽ മുറിച്ചുമാറ്റിയിരുന്നു. ഇടതുകാലിനും ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നുരാവിലെയാണ് മരിച്ചത്. ഭർത്താവ്: രാജേഷ്. മകൾ: നിധി.