അങ്കമാലി നഗരസഭയിൽ സ്റ്റാൻഡിംഗ് കമ്മിറ്റികൾ സ്വതന്ത്രർ നിയന്ത്രിക്കും
Sunday 11 January 2026 12:47 AM IST
അങ്കമാലി: നഗരസഭയിൽ സ്ഥിരംസമിതികൾ സ്വതന്ത്രന്മാരുടെ നിയന്ത്രണത്തിലാകും. ധനകാര്യം, ക്ഷേമം, വികസനം, ആരോഗ്യം എന്നീ സ്ഥിരംസമിതികളുടെ തലപ്പത്ത് സ്വതന്ത്രന്മാരായിരിക്കും, പൊതുമരാമത്ത് സ്ഥിരംസമിതി മാത്രമാണ് യു.ഡി.എഫിന് ലഭിക്കുക. വിദ്യാഭ്യാസ കലാകായിക സ്ഥിരംസമിതിയിൽ എൽഡിഎഫിനാണ് ഭൂരിപക്ഷം. സ്ഥിരംസമിതി ഭൂരിപക്ഷവും സ്വതന്ത്രന്മാർക്ക് ലഭിക്കുന്നതോടെ നഗരസഭയുടെ ഭരണ നിയന്ത്രണം ഇതോടെ സ്വതന്ത്രരുടെ കൈകളിലായി. 31 അംഗനഗരസഭാ കൗൺസിലിൽ 13 എൽ.ഡി.എഫ്,12 യു.ഡി എഫ്. 2 ബി.ജെ.പി, 4 സ്വതന്ത്രർ എന്നിങ്ങനെയാണ് കക്ഷിനില. 4 സ്വതന്ത്രരുടെ പിന്തുണ യു.ഡി.എഫിന് ലഭിച്ചതിനാലാണ് ഭരണം നിലനിറുത്താനായത്.