സ്കോളർഷിപ്പ് പരിശീലന പരിപാടി

Sunday 11 January 2026 12:18 AM IST
ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രതിഭാ പോഷണം സി.എം കിഡ്സ് സ്കോളർഷിപ്പ് പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷജിന കൊടക്കാട് ഉദ്ഘാടനം ചെയ്യുന്നു

വടകര: ഒഞ്ചിയം പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി നിർവഹണത്തിൻ്റെ ഭാഗമായി തീരദേശ മേഖലയിലെ പ്രതിഭാധനരായ എൽ.പി, യു.പി വിദ്യാർത്ഥികൾക്ക് പ്രതിഭാപോഷണം എന്ന പദ്ധതിയിലൂടെ പഠന പരിശീലന പരിപാടി ആരംഭിച്ചു. ഗവ: ഹയർ സെക്കൻഡറി സ്കൂൾ മടപ്പള്ളിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷജിന കൊടക്കാട് ഉദ്ഘാനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ അനിത ടി.കെ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി ശ്രീജിത്ത് പ്രസംഗിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ നിർവഹണ ഓഫീസർ ടി.വി.എ ജലീൽ സ്വാഗതവും ലേഖ കോച്ചേരി നന്ദിയും പറഞ്ഞു. ഗണിത ശാസ്ത്ര റിസോഴ്സ് പേർസൺ തങ്കമണി ക്ലാസെടുത്തു.