എ.കെ.ടി.എ പ്രക്ഷോഭത്തിലേക്ക്

Sunday 11 January 2026 12:21 AM IST
എ.കെ.ടി.എ

അങ്കമാലി: ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു ലക്ഷം തയ്യൽ തൊഴിലാളികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നിയമസഭ മാർച്ചും ധർണയും ഫെബ്രുവരി 4 ന് നടക്കും. സമരത്തിന്റെ പ്രചാരണാർത്ഥം അങ്കമാലി സി.എസ്.എ ഹാളിൽ നാളെ നടക്കുന്ന നേതൃത്വക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു ഉദ്ഘാടനം ചെയ്യും. തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ തൊഴിലാളികളിൽ നിന്ന് പിരിച്ച അംശാദായം കോടികൾ ഉണ്ടായിട്ടും വിരമിക്കൽ അനുകൂല്യം തൊഴിൽ വകുപ്പ് തടഞ്ഞ് വച്ചിരിക്കുന്നതായി എ.കെ.ടി.എ സംസ്ഥാന ട്രഷറർ എ.എസ്. കുട്ടപ്പൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മാർച്ചും ധർണയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.