രാജഗിരിയിൽ ദ്വിദിന ശില്പശാല

Sunday 11 January 2026 12:07 AM IST

കാക്കനാട്: കേന്ദ്ര സർക്കാർ നവംബർ 21ന് വിജ്ഞാപനം ചെയ്ത നാല് പുതിയ തൊഴിൽ നിയമ കോഡുകളെക്കുറിച്ച് രാജഗിരി സെന്റർ ഒഫ് എക്‌സലൻസ് ഫോർ വർക്ക്പ്ലേസ് ഹാപ്പിനസ് ആൻഡ് കംപ്ലയൻസിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂളിൽ നടന്ന ശില്പശാല രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ ഫാ. ഡോ. സാജു ഉദ്ഘാടനം ചെയ്തു. കേരള പ്രൊഡക്ടിവിറ്റി കൗൺസിൽ പ്രിൻസിപ്പൽ കൺസൾട്ടന്റും കിലെയുടെ സീനിയർ ഫെലോയുമായ വർക്കിച്ചൻ പേട്ട, അഡ്വ. ബെന്നി പി. തോമസ്, ഡോ. ജെ. യുജിൻ ഗോമസ് ജെ എന്നിവർ മുഖ്യപ്രഭാഷകരായി.