ജില്ലാതല ഉപന്യാസ മത്സരം

Sunday 11 January 2026 12:59 AM IST
ഉപന്യാസ മത്സരം

കോഴിക്കോട്: ഹരിതകേരളം മിഷൻ ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ മുന്നോടിയായി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. ഗവ. പോളിടെക്‌നിക് കോളേജിൽ നടന്ന മത്സരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ ജില്ലാ കോഓഡിനേറ്റർ ഷാജി എം സ്റ്റീഫൻ ആമുഖാവതരണം നടത്തി. പരിസ്ഥിതി സമ്മേളനം സംബന്ധിച്ച് ടെക്‌നിക്കൽ അസിസ്റ്റന്റ് വിവേക് പ്രസംഗിച്ചു. ഹരിതകേരളം മിഷൻ ബ്ലോക്ക് കോഓഡിനേറ്റർമാരായ വൈഷ്ണവി, രാജേഷ്, അഞ്ജലി, ഷപ്ന, ഷിബിൻ, ഇന്റേൺ ഹർഷ തുടങ്ങിയവർ പങ്കെടുത്തു.