സ്വർണക്കേസ് ഒതുക്കാൻ ശ്രമം
Sunday 11 January 2026 1:00 AM IST
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് തന്ത്രിയുടെ അറസ്റ്റിൽ ഒതുക്കാനാണ് എസ്.ഐ.ടി ശ്രമമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു പറഞ്ഞു. തന്ത്രിയുടെ പേരിലുള്ള കുറ്റം ശരിയാണെങ്കിൽ നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം. എന്നാൽ ഈ അറസ്റ്റ് മന്ത്രി അടക്കമുള്ളവരുടെ പങ്കിൽ നിന്ന് പൊതുജന ശ്രദ്ധ തിരിച്ച് വിടാനുള്ള കുറുക്കുവഴിയാകരുത്. സുപ്രീം കോടതിയുടെ വിമർശനത്തിന് വിധേയനായ ദേവസ്വം ബോർഡ് അംഗം അടക്കമുള്ളവർ അറസ്റ്റ് ചെയ്യപ്പെടാതിരിക്കുമ്പോഴാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സോണിയ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കുള്ള ബന്ധവും അന്വേഷിച്ചിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.