ശിൽപ്പശാല സംഘടിപ്പിച്ചു
Sunday 11 January 2026 12:04 AM IST
ഫറോക്ക്: കോഴിക്കോടൻ കളിത്തട്ടിൻ്റെ ആഭിമുഖ്യത്തിൽ നല്ലൂർ നാടകോത്സവത്തിൻ്റെ ഭാഗമായി
കുട്ടികൾക്ക് കളിമുറ്റം അഭിനയ ശിൽപ്പശാല സംഘടിപ്പിച്ചു. ശിൽപ്പശാല ഫറോക്ക് മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ പി.കെ ഷബീറലി ഉദ്ഘാടനം ചെയ്തു. ബാബു ഒലിപ്രം അദ്ധ്യക്ഷത വഹിച്ചു. ഇ. ബിന്ദു, സുഭാഷ്, മെറി റോസ്, അനുപ്കുമാർ എം, ഷീജകുമാരി ടി.പി, ബിജീഷ് പി, ജയശങ്കർ കിളിയം കണ്ടി, അബ്ദുറഹിമാൻ കള്ളിത്തൊടി, ജിമേഷ് കൃഷ്ണൻ വി.എം, കൃഷ്ണദാസ്, ജീവാനന്ദൻ, അശ്വതി, കൃഷ്ണകുമാരി പ്രസംഗിച്ചു.
ഡോ: നിധിന്യ. പി ശിൽപ്പശാല നയിച്ചു. സിന്ധു പി.പി ബീന. പി എന്നിവർ സംവദിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.