മദർ ഏലീശ്വയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ

Sunday 11 January 2026 12:06 AM IST
മദർ ഏലീശ്വ

കൊച്ചി: വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുശേഷിപ്പ് സ്വീകരണവും പ്രതിഷ്ഠയും എളംകുളം ഫാത്തിമ മാതപള്ളിയിൽ ഇന്ന് രാവിലെ 7.30 ന് നടക്കും. വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഇടപ്പള്ളി സെന്റ് ജോസഫ് ഭവനിൽ നിന്ന് സി.ടി.സി സന്യാസിനി സഭയുടെ സുപ്പീരിയർ ജനറൽ മദർ ഷഹീലയുടെ നേതൃത്വത്തിൽ തിരുശേഷിപ്പ് ഫാത്തിമ മാതാ പള്ളിയിൽ എത്തിക്കും. രാത്രി 7.30 വരെ തിരുശേഷിപ്പ് വണക്കത്തിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് വികാരി ഫാ. മാർട്ടിൻ തൈപറമ്പിൽ അറിയിച്ചു. ഫാ.സ്റ്റീഫൻ ചാലക്കര, ഡീക്കൻ ജെഫിൻ ജോസഫ്, സിസ്റ്റർ മെറ്റിൽഡ, പീറ്റർ ഡാമിയൻ, തുടങ്ങിയവർ നേതൃത്വം നൽകും.