ഹാഫ് മാരത്തോണ്‍ ഫെബ്രുവരിയില്‍ 

Sunday 11 January 2026 12:17 AM IST
മാരത്തോണ്‍

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) മാരത്തോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹാഫ് മാരത്തോണ്‍ പ്രെസെന്റ് ബൈ ഇന്ത്യ വി.കെ.സി യുടെ പതിനാറാം പതിപ്പ് ഫെബ്രുവരി എട്ടിന് നടക്കും.

വി.കെ.സി സ്‌പോണ്‍സര്‍ ചെയ്യുന്ന മത്സരത്തിന്റെ ഔദ്യോഗിക ലോഗോയും ജേഴ്‌സിയും പി.നിഖില്‍ പ്രകാശനം ചെയ്തു. 21, 10, 3 കിലോ മീറ്ററുകളുടെ മൂന്നു വിഭാഗങ്ങളായാണ് മാരത്തോണ്‍ നടക്കുക. രജിസ്റ്റട്രേഷന് - https://calicutmarathon.in/. 21, 10 കിലോമീറ്റർ രജിസ്‌ട്രേഷന്‍ ഫിസ് 549, 3 കി.മീറ്റർ 299 രൂപ. വാര്‍ത്താസമ്മേളനത്തില്‍ വി.കെ.സി റസാക്ക്, രചപ്പ ഷെട്ടി, പ്രൊഫ.ആനന്ദക്കുട്ടന്‍. ബി.ഉണ്ണിത്താന്‍, ബ്ലെസന്‍, വിശിഷ്ട് പങ്കെടുത്തു.