കെ.ടി.ജി.എ സിറ്റി മേഖലാ സമ്മേളനം
Sunday 11 January 2026 1:46 AM IST
കൊച്ചി: കേരള ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ സിറ്റി മേഖലാ സമ്മേളനം മേയർ അഡ്വ. വി. കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. കൃഷ്ണൻ പതാകയുയർത്തി. മേഖല വർക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് കല്ലേലിൽ അദ്ധ്യക്ഷനായി. കെ.ഡി. ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. എം.എൻ. ബാബു മുതിർന്ന അംഗങ്ങളെ ആദരിച്ചു. നവാബ് ജാൻ സംഘടനാ സന്ദേശം നൽകി. നഗരസഭാ കൗൺസിലർമാരായ സുധാ ദിലീപ്കുമാർ, ടൈസൺ, കേരള മർച്ചൻറ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് വി.കെ. നിസാർ, ജെക്‌സി ഡേവിഡ്, ജോസഫ്, സിറാജ്, മേഴ്‌സി ജോർജ്, ട്രഷറർ ഷിൻ എന്നിവർ പ്രസംഗിച്ചു.