സി.ഡി.എസ് അംഗങ്ങൾക്കായി ശില്പശാല
Sunday 11 January 2026 1:49 AM IST
കോഴിക്കോട് : അന്താരാഷ്ട്ര സഹകരണ വർഷാചരണത്തിന്റെ ഭാഗമായി നബാർഡിന്റെ നേതൃത്വത്തിൽ കേരള ബാങ്ക് കോഴിക്കോട് സി.പി.സി യുടെ സഹകരണത്തോടെ സി.ഡി.എസ് അംഗങ്ങൾക്കായി ശില്പശാല സംഘടിപ്പിച്ചു. കേരള ബാങ്ക് കോഴിക്കോട് റീജണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല നബാർഡ് ഡി.ഡി.എം വി.രാകേഷ് ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് നോർത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ അംബിക, കേരള ബാങ്ക് സീനിയർ മാനേജർ ജീഷ്മ ടി.കെ, കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കെ.രഞ്ജിനി, സീനിയർ മാനേജർ ജോസ്‌ന ജോസ് എന്നിവർ സംസാരിച്ചു.