കുമ്പളങ്ങിയിൽ വാക്കത്തൺ

Sunday 11 January 2026 12:52 AM IST
കുമ്പളങ്ങിയിൽ നടന്ന വാക്കത്തൺ എസ്.ഐ. സുനീർ ഫ്ളാഗ് ഓഫ് ചെയ്യുന്നു

പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാർ മാതൃക ഡിസ്പെൻസറി കുമ്പളങ്ങിയും എൻ.എച്ച്.എം ആയുർവേദ ഡിസ്പെൻസറിയും ചേർന്ന് ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്‌ സന്ദേശം ഉയർത്തി വാക്കത്തൺ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശേരി ഉദ്ഘാടനം ചെയ്തു. എസ്.ഐ പി.എം. സുനീർ ഫ്ലാഗ് ഓഫ് നടത്തി. ​ മാർഗരറ്റ് ലോറൻസ്, ഡോ. അനീഷ്, ഡോ. ജയകൃഷ്ണൻ, ഡോ. ലക്ഷ്മി കാർത്തികേയൻ, ഫാ. ആന്റണി തളുത്തറ, ടെസി ജേക്കബ്, മേരി ജിൻസ, നെൽസൺ കോച്ചേരി എന്നിവർ പ്രസംഗിച്ചു. അനഘ ജോസ്, ആനി ഫ്രാൻസിസ്, ഗോപി കാരക്കോടത്ത്, പീറ്റർ ലാലൻ, ജെസി വർഗീസ്, എൻ.എൻ. ഉത്തമൻ, ടോജി കോച്ചേരി, കെ.എസ്. ആന്റണി, ലിനി ലൈജു തുടങ്ങിയവർ സന്നിഹിതരായി.