പഠനയാത്ര
Sunday 11 January 2026 1:12 AM IST
വടക്കഞ്ചേരി: മൂലങ്കോട് എ.യു.പി. സ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ആനയടിയൻ പരുതയിലെ മുനിയറകൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. 3000 വർഷം പഴക്കമുള്ള മുനിയറകളുടെ സാംസ്‌കാരികവും പുരാവസ്തു മൂല്യവും അദ്ധ്യാപകൻ റോയ് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ തിണ്ടില്ലം ജലവൈദ്യുതി പദ്ധതിയും തിണ്ടില്ലം വെള്ളച്ചാട്ടവും സന്ദർശിച്ചു. പ്രധാനാദ്ധ്യാപിക സുജ, സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ ശുഭ, അദ്ധ്യാപകരായ ഷിനി, ഷാഹുൽ, പി.ടി.എ പ്രസിഡന്റ് മനോജ്, ഫീനിക്സ് ക്ലബ് പ്രസിഡന്റ് മാത്യു, ബെന്നി വർഗീസ് എന്നിവർ നേതൃത്വം നൽകി.