വി.കെ. ഭാസ്ക്കരൻ അനുസ്മരണം

Sunday 11 January 2026 12:26 AM IST
സി.പി.എം.മുൻ താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം വി.കെ. ഭാസ്ക്കരൻ അനുസ്മരണ യോഗത്തിൽ കരുമലയിൽ ഡോ. പി. സരിൻ മുഖ്യപ്രഭാഷണം നടത്തുന്നു

കരുമല: സി.പി.എം മുൻ താമരശ്ശേരി ഏരിയ കമ്മിറ്റി അംഗവും ഉണ്ണികുളത്തെ ജനകീയ നേതാവുമായ വി.കെ ഭാസ്കരന്റെ നാലാം അനുസ്മരണ പൊതുയോഗം ബാലുശ്ശേരി എം.എൽ.എ അഡ്വ. കെ.എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. ഡോ. പി സരിൻ മുഖ്യപ്രഭാഷണം നടത്തി. പൊതുയോഗത്തിൽ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ശിവപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ

ലോക്കൽ സെക്രട്ടറി കെ.പി രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു, ആർ.പി ഭാസ്കരൻ, പി.കെ. ബാബു, സിൻജിത്ത് കെ.കെ,ടി.സി. ഭാസ്ക്കരൻ എന്നിവർ പ്രസംഗിച്ചു. രാവിലെ തേനാക്കുഴിയിൽ ആർ.പി. ഭാസ്ക്കരൻ പതാക ഉയർത്തി.