മഞ്ഞവാരിയിൽ പുലിയെ കണ്ടതായി നാട്ടുകാർ

Sunday 11 January 2026 1:37 AM IST

വടക്കഞ്ചേരി: വാണിയംപാറ മഞ്ഞവാരി മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു. പണിക്കവീട്ടിൽ ബാപ്പൂട്ടിയുടെ വീടിനോട് ചേർന്നുള്ള തൊഴുത്ത് പരിസരത്താണ് പുലിയുടെ സാന്നിദ്ധ്യം ഉണ്ടായത്. പശുക്കളുടെ അസാധാരണമായ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയപ്പോൾ, തൊഴുത്തിനടുത്തുണ്ടായിരുന്ന പുലി സമീപത്തെ കാട്ടിലേക്കു ഓടിമറഞ്ഞതായാണ് വീട്ടുകാർ പറയുന്നത്. അപ്രതീക്ഷിതമായ പുലി സാന്നിദ്ധ്യം പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതിനായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും, നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.