ധ‌‌ർണ നടത്തി

Sunday 11 January 2026 1:39 AM IST
സി.പി.ഐ കിഴക്കഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് ധർണ്ണ.

വടക്കഞ്ചേരി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളും തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുള്ള ശ്രമവും ലേബർ കോഡുകളും പിൻവലിക്കുക എന്ന മുദ്രാവാക്യവുമായി സി.പി.ഐ കിഴക്കഞ്ചേരി ലോക്കൽ കമ്മിറ്റി പോസ്റ്റ് ഓഫീസ് ധർണ സംഘടിപ്പിച്ചു. പാർട്ടി ജില്ല എക്സിക്യൂട്ടീവ് അംഗം വാസുദേവൻ തെന്നിലാപുരം ധർണ ഉദ്ഘാടനം ചെയ്തു. രതീഷ് കളവപ്പാടം അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സലിം പ്രസാദ്, ബി.കെ.എം.യു മണ്ഡലം സെക്രട്ടറി ഒ.ഹനീഫ, മഹിളാസംഘം നേതാക്കളായ ജയ്നി, ജയന്തി, ലോക്കൽ കമ്മിറ്റി അംഗം ഹരിദാസ് എന്നിവർ സംസാരിച്ചു.