പാച്ചല്ലൂർ സുകുമാരൻ അവാർഡ് സമർപ്പണം നാളെ

Sunday 11 January 2026 12:54 AM IST

തിരുവനന്തപുരം:പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പാച്ചല്ലൂർ സുകുമാരൻ സ്മാരക അവാർഡ് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകും.നാളെ രാവിലെ 10.30 ന് പ്രസ്സ് ക്ലബിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.കവിയും പത്രപ്രവർത്തകനുമായ ഡോ.ഇന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും.സാഹിത്യ-വിദ്യാഭ്യാസ അവാർഡുകളും ചടങ്ങിൽ നൽകും.അജിത് പാവംകോട് സ്വാഗതവും വിലാസൻ കരുംകുളം നന്ദിയും പറയും.