ഷോമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

Sunday 11 January 2026 12:55 AM IST

തിരുവനന്തപുരം:ജസ്റ്റിസ് ഷോമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു.ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി പി.രാജീവ്,സ്പീക്കർ എ.എൻ ഷംസീർ,വി.കെ പ്രശാന്ത് എം.എൽ.എ,മേയർ വി.വി രാജേഷ്,ചീഫ് സെക്രട്ടറി എ.ജയതിലക്,ഡി.ജി.പി റവാഡ ചന്ദ്രശേഖർ,ഹൈക്കോടതി ജഡ്ജിമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ,ദേവൻ രാമചന്ദ്രൻ,അനിൽ കെ. നരേന്ദ്രൻ,ശുശ്രുത് എ.ധർമ്മാധികാരി,കെ.ബാബു,ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ,സുപ്രീംകോടതി മുൻ ജഡ്ജ് ഇന്ദിര ബാനർജി,വൈസ് ചാൻസലർമാരായ മോഹനൻ കുന്നുമ്മൽ,സജി ഗോപിനാഥ്,സിസാ തോമസ്,അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്,ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.