മിന്നിത്തിളങ്ങി 'നാച്വറൽ' ആഭരണങ്ങൾ
ഇരിങ്ങൽ: ഉത്പ്പാദകരിൽ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേയ്ക്ക് എന്ന ആശയത്തിലൂന്നി സർ
ഗാലയ ജുവലറി സ്റ്റുഡിയോ നമ്പർ 20 സ്ഥിരം സ്റ്റാൾ. വിവിധതരം മുത്തുകളിലും കല്ലുകളിലും നാച്വറൽ സ്റ്റോണുകളിലും നാച്വറൽമുത്തുകളിലും ആഭരണങ്ങൾ തയ്യാറാക്കി നൽകാൻ തുടങ്ങിയിട്ട് 14 വർഷമായിരിക്കുകയാണ്. സർഗാലയയിൽ പ്രവർത്തിക്കുന്ന ജുവലറി നയിക്കുന്നത് ദീപ രാജനും രാജൻ അളകയുമാണ്. ഒപ്പം കൃഷ്ണപ്രിയ, ലളിത, അജു, ലൂസി, അമൽ കൃഷ്ണ, ബാലകൃഷ്ണൻ എന്നിവരുമുണ്ട്.
യഥാർത്ഥ പഞ്ചലോഹത്തിലും വിധിപ്രകാരം വെള്ളിയിലും മോതിരങ്ങളും കമ്മലുകളും വളകളും കുട്ടികളുടെ കരിവളകളും പാദസരങ്ങളും നിർമ്മിക്കുന്നുണ്ട്. രുദ്രാക്ഷം, ചന്ദനം, രക്ത ചന്ദനം, തുളസി, കരിങ്ങാലി എന്നിവയിലും മാലകളും കൈചെയിനുകളും കസ്റ്റമൈസ് ചെയ്യും. വേസ്കാസ്റ്റിംഗ് ടെക്നോളജിയിൽ പഞ്ചലോഹത്തിലും വെളളിയിലും ആഭരണങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. ഓൺലൈനായി ഇവരുടെ ഇൻസ്റ്റാഗ്രം പേജായ 'സർഗാലയ ജ്വല്ലറി'യിൽ നിന്നും 9447776140 എന്ന വാട്സ്ആപ്പ്നമ്പർ വഴിയും ആഭരണങ്ങൾ വാങ്ങാം.