അവധി ദിനങ്ങൾ വിനോദമാക്കാൻ കായൽ യാത്ര
ആലപ്പുഴ: അവധി ദിനങ്ങൾ ഇനി കായൽ സഞ്ചാരത്തിലൂടെ വിനോദപ്രദമാക്കാം.ആലപ്പുഴ, കൊല്ലം, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് ജല ഗതാഗത വകുപ്പ് പൊതു അവധി ദിനങ്ങളിൽ
കായൽ സർവീസ് ഒരുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് റൂട്ടുകളിൽ ബോട്ട്
സർവീസ് ആരംഭിച്ചു.
ക്രിസ്‌മസ് അവധിക്കാലത്ത് ചങ്ങാനാശ്ശേരിയിൽ നിന്ന് കാവാലം രാജപുരം വരെ
നടത്തിയ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ബോട്ട് യാത്രയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. പയ്യന്നൂർ കവ്വായിയിൽ ആരംഭിച്ച അവധി ദിന സർവീസിനും മികച്ച പ്രതികരണം.
ആലപ്പുഴയിൽ നിന്ന് കോട്ടയം പള്ളം ഭാഗത്തേക്ക് അവധി ദിന സർവീസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. 75 പേർക്കിരിക്കാവുന്ന പാസഞ്ചർ ബോട്ടാണ് ഉപയോഗിക്കുക.
പുതിയ ബോട്ടും
റൂട്ടും വരും
# വൈക്കം, പെരുമ്പളം, കോട്ടയം, കൊല്ലം, പറശിനിക്കടവ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അവധിദിന യാത്രകൾ . അഭിപ്രായങ്ങൾ, സമയം എന്നിവ നോക്കിയായിരിക്കും ട്രിപ്പുകൾ
# മാർച്ചോടെ കൂടുതൽ സർവീസ് . സ്ഥലം, യാത്രാ ദൈർഘ്യം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിരക്ക് . ഫെബ്രുവരിയിലെത്തുന്ന പുതിയ ബോട്ടുകൾ ഇതിനായി ഉപയോഗിക്കും
# 75 പേർക്ക് ഇരിക്കാവുന്ന മൂന്ന് സോളാർ ബോട്ടുകൾ, 30 പേർക്കിരിക്കാവുന്ന രണ്ട് സോളാർ ബോട്ടുകൾ, 100 പേർക്കിരിക്കാവുന്ന ഡീസൽ ബോട്ട് എന്നിവയാണ് എത്തുന്നത്.
# സോളാർ ബോട്ടുകളുടെ നിർമാണച്ചെലവ് മൂന്നു കോടി . ഡീസൽ ബോട്ടിന് രണ്ട് കോടി. പദ്ധതി വിജയിച്ചാൽ കൂടുതൽ വിനോദ സഞ്ചാര റൂട്ടുകൾ ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ